
രക്ഷിതാവേ..... ഞങ്ങള്‍ക്കു നീ ക്ഷമ തരേണമേ...
തകര്‍ന്നുവീഴുന്ന ഞങ്ങളുടെ പാര്‍പ്പിടങ്ങള്‍
പിടഞ്ഞു വീഴുന്ന ഞങ്ങളുടെ ഉപ്പമാര്‍
തളര്‍ന്നുറങ്ങുന്ന ഞങ്ങളുടെ മാതാക്കള്‍
രക്ഷിതാവേ... ഞങ്ങള്‍ക്കു നീ സഹനശക്തി തരേണമേ...
ഞങ്ങല്‍ വിശ്വസിക്കുന്നു... അധികം വൈകാതെ.. ഈ കഴുകന്മാരുടെ ചിറകറ്റു വീഴും..
രക്ഷിതാവേ...ഞങ്ങളുടെ ബാല്യം നഷ്ടമാവുന്നതില്‍ ഞങ്ങള്‍ക്ക് ദുഃഖമില്ല...
യൗവ്വനത്തിന്റെ ആസ്വാദനം കൈവിട്ടുപോവുന്നതില്‍ ഞങ്ങള്‍ക്ക് ഖേദമില്ല...
ഇപ്പോള്‍ ഞങ്ങളുടെ സന്തോഷം പോര്‍ക്കളത്തിലാണ്
ആസ്വാദനം ശത്രുവിന്റെ മുന്നില്‍ വീറോടെ പൊരുതുന്നതിലാണ്
രക്ഷിതാവേ.... വിജയം എളുപ്പമാക്കേണമേ...


