കാലം സാക്ഷി

കാലം സാക്ഷി
ചരിത്രം പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ചരിത്രത്തില്‍ നിന്ന്‌ ആവേശമായി വര്‍ത്തമാന കാല ലോക ക്രമത്തിലും പോരാട്ടം നടന്നുകൊണ്ടിരിക്കുന്നു. സത്യവും മിഥ്യയും ശരിയും തെറ്റും വേറിട്ടു നില്‍ക്കുന്നു. കീഴടക്കുവാന്‍ വേണ്ടി എന്തു ക്രൂരതയ്‌ക്കും മടിയില്ലാത്ത ശത്രു പക്ഷവും എന്നാല്‍ കീഴടങ്ങാന്‍ മനസ്സില്ലാത്ത ഇരകളുടെ പക്ഷവും നമ്മുടെ മുന്നില്‍ വ്യക്തമാണ്‌. ഇരകളില്‍ നിന്നു നിലനില്‍പ്പിനു വേണ്ടിയും വിശ്വാസ സംരക്ഷണത്തിനു വേണ്ടിയും ചെറുത്തുനില്‍പ്പു നടത്തുന്ന പോരാളികള്‍ ഉയര്‍ന്നു വരുകയും അവര്‍ എല്ലാം സമര്‍പ്പിച്ചു പോരടിച്ചു കൊണ്ടിരിക്കുകയുമാണ്‌. സാമ്രാജ്യത്വ ശക്തികള്‍ അവരാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ലോകക്രമത്തിനു വേണ്ടി അധിനിവേശങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും അവര്‍ സംസ്‌കാരങ്ങളെയും ജനപദങ്ങളെയും തകര്‍ത്തെറിഞ്ഞു ചോരപ്പൈതങ്ങളെ മുതല്‍ വയോ വൃദ്ധരെ വരെ നിഷ്‌കരുണം കൊന്നൊടുക്കി യാത്ര തുടരുമ്പോള്‍ ചെറുത്ത്‌ നില്‍പ്പ്‌ അനിവാര്യമായി വരുന്നു. അങ്ങനെ ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ രണഭൂമിയില്‍ പോരാട്ടത്തിന്റെ തീജ്വാല സൃഷ്ടിക്കുകയാണ്‌ പോരാളികള്‍. ഫലസ്‌തീന്‍, ഇറാഖ്‌, അഫ്‌ഗാന്‍ തുടങ്ങി ചെറുതും വലുതുമായ ഇസ്ലാമിക രാഷ്ട്രങ്ങളെയും സാമ്രാജ്യത്വശക്തികള്‍ക്ക്‌ വഴങ്ങാത്ത ഇതരരെയും തകര്‍ത്തും തളര്‍ത്തിയും അമേരിക്കയുടെ നേതൃത്വത്തിലെ പൈശാചിക ശക്തി ആടിത്തിമിര്‍ക്കുമ്പോള്‍ കല്‍ച്ചീളുകൊണ്ട്‌ പ്രതിരോധം തീര്‍ക്കുന്ന യുവതയെയും അവരുടെ മനക്കരുത്തിനെയും നമുക്ക്‌ അഭിമാനപൂര്‍വം സ്‌്‌മരിക്കുകയും അവരോട്‌ ഐക്യദാര്‍ഢ്യപ്പെടുകയും ചെയ്യാം. അവരില്‍ നിന്നുയര്‍ന്നുവരുന്ന രക്തസാക്ഷികള്‍ തിന്മയോടുള്ള നമ്മുടെ പ്രതിരോധ സമരത്തിന്‌ ഊര്‍ജമാക്കാം ....

അംഗീകാരം

അംഗീകാരം
വേദനകള്‍ക്കു സാന്ത്വനമേകി അവന്‍ പിറന്നു
ഇരുകരങ്ങളും മുറിക്കിപ്പിടിച്ചവന്‍ കരഞ്ഞു
അവനില്‍ തളിര്‍ത്ത ആദ്യ
പ്രതിഷേധം
സന്തോഷത്തിന്റെ മിഴിനീര്‍ വാര്‍ത്തവള്
‍വാല്‍സല്യത്തിന്റെ ചുംബനം നല്‍കി
അവന്റെ പ്രതിഷേധത്തിന്‌
ആദ്യമായ്‌ കിട്ടിയ പിന്തുണ

യുവത്വം അവനില്‍ കരുത്താര്‍ജിച്ചു
രണഭൂമിയിലെ തീജ്വാലയായി

അവനെക്കുറിച്ചോര്‍ത്തപ്പോള്‍
അഭിമാന ബോധത്തോടെ
അവള്‍ പറഞ്ഞു
'പോരാളിയുടെ മാതാവ്‌'

അവന്റെ പ്രതീക്ഷയ്‌ക്ക്‌ ഉത്തരമായി
ചീറിവന്ന വെടിയുണ്ട
അവന്റെനെഞ്ചുപിളര്‍ത്തി

പിടഞ്ഞു മരിച്ച
പൊന്നുമോന്റെ
വിയര്‍പ്പുണങ്ങാത്ത നെറ്റിത്തടത്തില്
‍നിറകണ്ണുകളോടെ അവള്‍ ചുംബിച്ചു

അവന്റെ
പ്രതിഷേധത്തിന്റെ അവസാനത്തെയും
രക്തസാക്ഷിത്വത്തിന്റെ ആദ്യത്തെയും
അംഗീകാരമായി
ഒരു ചുംബനം

Saturday, November 7, 2009

പ്രാര്‍ത്ഥനയോടെ...


രക്ഷിതാവേ..... ഞങ്ങള്‍ക്കു നീ ക്ഷമ തരേണമേ...
തകര്‍ന്നുവീഴുന്ന ഞങ്ങളുടെ പാര്‍പ്പിടങ്ങള്‍
പിടഞ്ഞു വീഴുന്ന ഞങ്ങളുടെ ഉപ്പമാര്‍
തളര്‍ന്നുറങ്ങുന്ന ഞങ്ങളുടെ മാതാക്കള്‍
രക്ഷിതാവേ... ഞങ്ങള്‍ക്കു നീ സഹനശക്തി തരേണമേ...
ഞങ്ങല്‍ വിശ്വസിക്കുന്നു... അധികം വൈകാതെ.. ഈ കഴുകന്മാരുടെ ചിറകറ്റു വീഴും..

രക്ഷിതാവേ...ഞങ്ങളുടെ ബാല്യം നഷ്ടമാവുന്നതില്‍ ഞങ്ങള്‍ക്ക്‌ ദുഃഖമില്ല...
യൗവ്വനത്തിന്റെ ആസ്വാദനം കൈവിട്ടുപോവുന്നതില്‍ ഞങ്ങള്‍ക്ക്‌ ഖേദമില്ല...
ഇപ്പോള്‍ ഞങ്ങളുടെ സന്തോഷം പോര്‍ക്കളത്തിലാണ്‌
ആസ്വാദനം ശത്രുവിന്റെ മുന്നില്‍ വീറോടെ പൊരുതുന്നതിലാണ്‌
രക്ഷിതാവേ.... വിജയം എളുപ്പമാക്കേണമേ...